വിമാനത്താവള നവീകരണം സ്ഥലത്ത് മണ്ണിടിച്ചിൽ; മൂന്ന് തൊഴിലാളികളെ കാണാതായി
വിമാനത്താവളത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ് അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ. മൂന്ന് തൊഴിലാളികളെ കാണാതായി. നേപ്പാൾ സ്വദേശികളായ മൂന്നു തൊഴിലാളികളാണ് മണ്ണിനടിയിൽ പെട്ടത്. അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
വിമാനത്താവളത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ് അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചു. ആഴത്തിലെടുത്ത കുഴിയിലേക്ക് മണ്ണിടിയുകയും തൊഴിലാളികൾ അകത്ത് പെടുകയുമായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. ഒരാളെ പരിക്കുകളോടെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.