കൊവിഡ് 19: സൗദിയില്‍ 154 പേര്‍ക്കു കൂടി സ്ഥിരീകരിച്ചു; ദമ്മാമില്‍ 34 പേര്‍ക്ക്
138 പേര്‍ക്കു രോഗം ബാധിച്ചത് രോഗികളുമായുള്ള സമ്പര്‍ക്കം കാരണമാണ്.
ദമ്മാം: സൗദിയില്‍ 154 പേര്‍ക്കു കൂടി ഇന്നു കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1453 ആയി ഉയര്‍ന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേര്‍ യാത്രയുമായി ബന്ധപ്പെട്ടാണ് വൈറസ് വ്യാപനം നടന്നത്. 138 പേര്‍ക്കു രോഗം ബാധിച്ചത് രോഗികളുമായുള്ള സമ്പര്‍ക്കം കാരണമാണ്. മക്ക 40, ദമ്മാം 34, റിയാദ് 22 മദീന,22 ജിദ്ദ 9, ഹുഫൂഫ് 6, അല്‍ഖോബാര്‍ 6, ഖതീഫ് 5, തബൂക് 2, ബുറൈദ ഖമീസ് മുഷൈത് ദഹ്‌റാന്‍ സാംത, അല്‍ദവാദ്മി, തുടങ്ങിയ സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ചികിൽസയിൽ കഴിയുന്ന രോഗികളില്‍ 22 പേര്‍ തീവ്രപരിചരണ വിഭഗാത്തില്‍ കഴിയുന്നു. 49 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ 115 പേരെ കൊറോണ വൈറസ് ബാധ ചികിൽസിച്ച് ബേധമാക്കാൻ സാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.