റമദാന്‍, മാസപ്പിറവി ദര്‍ശിക്കാന്‍ നിര്‍ദേശം

വരുന്ന വെള്ളിയാഴ്ച റമദാന്‍ ഒന്നായിരിക്കാന്‍ സാധ്യതയുള്ളതായി ചില ഗോള ശാസ്ത്ര വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

Update: 2020-04-21 12:38 GMT

ദമ്മാം: വരുന്ന വ്യാഴാഴ്ച ഈവര്‍ഷത്തെ റമദാന്‍ മാസപ്പിറവി ദര്‍ശിക്കാന്‍ സൗദി സുപ്രിംകോടതി വിശ്വാസികളോടാവശ്യപ്പെട്ടു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം വരുന്ന വ്യാഴാഴ്ച ശഅ്ബാന്‍ 30 ആണെങ്കിലും ശഅ്ബാന്‍ 29 ആവാനുള്ള സാധ്യത കണക്കിലെടുത്താണ് മാസപ്പിറവി ദര്‍ശിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്.

മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അതാത് സ്ഥലങ്ങളിലുള്ള കോടതികളില്‍ മതിയായ സാക്ഷികളുമായി വിവരം അറിയിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. വരുന്ന വെള്ളിയാഴ്ച റമദാന്‍ ഒന്നായിരിക്കാന്‍ സാധ്യതയുള്ളതായി ചില ഗോള ശാസ്ത്ര വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

Similar News