സോഷ്യൽ ഫോറം ഈദ് കിറ്റുകൾ വിതരണം ചെയ്തു
സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയൻ റിയാദിൽ ഈദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഈദ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. വളരെ പ്രയാസമനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന ക്യാംപുകളും, റൂമുകളും കേന്ദ്രീകരിച്ചാണ് ഈദ് ദിനത്തിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം നടത്തിയത്. റിയാദ്, ഹായിൽ, അൽ ഖസീം, അൽ ഖർജ് തുടങ്ങിയ സ്ഥലങ്ങളിൽ സോഷ്യൽ ഫോറം വോളണ്ടിയേഴ്സ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു വരുന്നു.
സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയൻ റിയാദിൽ ഈദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. റിയാദിലെ വിവിധ ബ്ലോക്ക് നേതൃത്വങ്ങൾക്ക് വിതരണത്തിനായി കിറ്റുകൾ കൈമാറി. ചടങ്ങിൽ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുഹിനുദ്ദീൻ മലപ്പുറം, സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, സെക്രട്ടറിമാരായ ഉസ്മാൻ ചെറുതുരുത്തി, അബ്ദുൽ അസീസ് പയ്യന്നൂർ, സ്റ്റേറ്റ്, ബ്ലോക്ക് കമ്മറ്റി നേതൃത്വങ്ങൾ സന്നിഹിതരായിരുന്നു.