സൗദിയില്‍ 3288 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
1815 പേരാണ് 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 76339 ആയി
ദമ്മാം: സൗദിയില്‍ 24 മണിക്കൂറിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3288 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 108571 ലേക്കെത്തി. 37 പേര്‍ മരണപ്പെട്ടതോടെ മരണ സംഖ്യ 781 ആയി ഉയർന്നു.
1815 പേരാണ് 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 76339 ആയി. 31449 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്.
റിയാദ് 1099, ജിദ്ദ 447, മക്ക 411 ,ദമ്മാം 198, മദീന 161, കോബാര്‍ 145, ഖതീഫ് 131, ഹുഫൂഫ് 94, ജുബൈല്‍ 53, ഖമീസ് മുശൈത് 50, മുബ്‌റൈസ് 48, തായിഫ് 42, അല്‍മുസാഹ് മിയ്യ 39, അല്‍ദഹ്‌റാന്‍ 38, റ്അസത്തന്നൂറ 24, ഹഫര്‍ ബാതിന്‍ 50, അബ്ഹാ 18, അഹദ് റഫീദ് 18, സ്വഫ് വാ 18, ഹായില്‍ 17, അല്‍ഖര്‍ജ് 16, മഹായില്‍ അസീര്‍ 13, അല്‍ദര്‍ഇയ്യ 12, വാദി വാസിര്‍ 11, നജറാന്‍ 9, നഅ്‌രിയ്യ 8, യാമ്പു 7,ബീഷ് 7, അല്‍ജഫര്‍ 6, ബീഷ 6, ഹൂത തമീം 6, അല്‍ഖഫ്ജി 5, ജീസാന്‍ 5, സാംത 5, യദ് മ 5, ഹുസൈമലാഅ് 5, ഉനൈസ 4, അല്‍ഖുന്‍ഫുദ 4, അല്‍ഖരീം 4, ഖിയാ 4, അല്‍കാമില്‍ 4, അല്‍ദവാദ് മി 4, തബൂക് 4, അല്‍മിക് വാ 3, ബഖീഖ് 3,അല്‍മുജമ്മഅ3, അല്‍ഖുവൈമ 3 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചതിന്റെ കണക്ക്.