ലിഫ്റ്റ് മെക്കാനിക്ക് അബഹയിൽ അപകടത്തിൽ മരിച്ചു
എട്ട് വർഷമായി സൗദിയിൽ ജോലി ചെയ്തു വരുന്ന വിനോദ് ആറു മാസം മുമ്പാണ് ലീവ് കഴിഞ്ഞു നാട്ടിൽ നിന്നും സൗദിയിൽ തിരിച്ചെത്തിയത്
അബഹ: കുവൈറ്റ് ആസ്ഥാനമായി റിയാദിൽ പ്രവർത്തനം നടത്തുന്ന അത്താസ് ലിഫ്റ്റ് ഓപ്പറേറ്റിങ് കമ്പനിയുടെ മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന രാജസ്ഥാനിലെ ബൊയ്‌വാട ബൻസ്വാര സ്വദേശിയായ വിനോദ് (45) അബഹ അൽസൂദക്കടുത്ത് ജോലി സ്ഥലത്തെ വീഴ്ചമൂലമുണ്ടായ അപകടത്തെ തുടർന്ന് ശനിയാഴ്ച മരണപ്പെട്ടു.
എട്ട് വർഷമായി സൗദിയിൽ ജോലി ചെയ്തു വരുന്ന വിനോദ് ആറു മാസം മുമ്പാണ് ലീവ് കഴിഞ്ഞു നാട്ടിൽ നിന്നും സൗദിയിൽ തിരിച്ചെത്തിയത്. മൃതദേഹം അബഹയിലെ ഫോറെൻസിക്ക് വകുപ്പിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കമ്പനിയുടെ സ്പോൺസർ കുവൈറ്റിൽ നിന്നും അബഹയിൽ എത്തിയിട്ടുണ്ട്. .
പിതാവ് വിത്തൽദാസ് ചൗഹാൻ, മാതാവ് ഭഗവതി ദേവി ചൗഹാൻ, ഭാര്യ ആശാ ദേവി. മൃതദേഹം നാട്ടിലേക്കു അയക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ എക്സിക്യൂട്ടീവ് അംഗവും ജിദ്ദ കോൺസുലേറ്റ് സാമൂഹിക ക്ഷേമകാര്യ വിഭാഗം അംഗവുമായ ഹനീഫ മഞ്ചേശ്വരം ചെയ്തു കൊണ്ടിരിക്കുന്നു.