സൗദിയില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ രണ്ടായിരം റിയാല്‍ പിഴ
ദമ്മാം: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് രണ്ടായിരം റിയാല്‍ വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് സൗദി ട്രാഫിക് ഡയറേ്രക്ടറ്റ് അറിയിച്ചു. വാഹനത്തിനുള്ളില്‍ വെച്ച് െ്രെഡവര്‍ പുകവലിക്കുകയോ മറ്റുള്ളവരെ പുകവലിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നവര്‍ക്ക് 500 റിയാല്‍ പിഴ ഒടുക്കേണ്ടി വരും.
ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നിന്നും അനുമതിയില്ലാതെ ഹജ്ജ് , ഉംറ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് അയ്യായിരം റിയാല്‍ പിഴ ഒടുക്കേണ്ടി വരും. യാത്രക്കാര്‍ക്ക് ബുദ്ദിമുട്ടാവും വിധം ലഗേജുകളും ഇതര വസ്തുക്കളും വാഹനത്തില്‍ കയറ്റിയാല്‍ രണ്ടായിരം റിയാല്‍ പിഴ ഒടുക്കേണ്ടിവരും. ഡോര്‍ അടക്കാതെ വാഹനം ഓടിച്ചാല്‍ രണ്ടായിരം റിയാല്‍ പിഴ ഒടുക്കേണ്ടിവരും. കുട്ടികള്‍ക്ക് സുരക്ഷിത ഇരിപ്പിടം ഒരുക്കാതെ യാത്ര ചെയ്യാതെ വാഹനമോടിച്ചാല്‍ 500 റിയാല്‍ പിഴ നല്‍കണം. പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.