ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഓഗസ്റ്റ് 29ന്

ചാംപ്യന്‍സ് ലീഗിലെ എട്ട് ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ഇനി നടക്കാനുള്ളത് നാല് മല്‍സരങ്ങളാണ്.

Update: 2020-04-16 19:09 GMT

ഇസ്താംബൂള്‍: യൂവേഫാ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഓഗ്‌സ്റ്റ് 29ന് നടന്നേക്കും. ലീഗ് ഫുട്‌ബോള്‍ ഇതിനിടയില്‍ അവസാനിക്കുന്ന പക്ഷമാണ് ഫൈനല്‍ അരങ്ങേറുക. 29ന് മൂന്ന് ദിവസം മുമ്പാണ് യൂറോപ്പാ ലീഗ് ഫൈനല്‍ നടക്കുക. ഇതിന്റെ അന്തിമ തീരുമാനം ഏപ്രില്‍ 23ന് നടക്കുന്ന യുവേഫായുടെ യോഗം തീരുമാനിക്കും.

ചാംപ്യന്‍സ് ലീഗില്‍ ശേഷിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളും സെമി ഫൈനല്‍ മല്‍സരങ്ങളും  ജൂലായ് - ഓഗ്സ്റ്റ് മാസങ്ങളില്‍ നടക്കും. ചാംപ്യന്‍സ് ലീഗിലെ എട്ട് ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ഇനി നടക്കാനുള്ളത് നാല് മല്‍സരങ്ങളാണ്. എന്നാല്‍ യൂറോപ്പാ ലീഗിനാവട്ടെ അവസാന 16ലെ എട്ട് മല്‍സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. എന്നാല്‍ പ്രഥമ പരിഗണന ലീഗുകള്‍ക്കാണെന്നും യുവേഫാ അറിയിച്ചു. ആഴ്ചയില്‍ രണ്ട് മല്‍സരങ്ങള്‍ വച്ച് നടത്താനും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനുമാണ് നിലവിലെ യൂവേഫായുടെ ധാരണ.

Similar News