മെല്‍ബണ്‍ ടെസ്സില്‍ സിറാജും ഗില്ലും അരങ്ങേറും; ഷായും സാഹയും പുറത്ത്
എന്നാല്‍ കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജും ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്കായി അരങ്ങേറും. നാളെ നടക്കുന്ന ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്ക് പകരമാണ് ഗില്ലും സിറാജും ടീമില്‍ ഇടം നേടിയത്. ആദ്യ ടെസ്റ്റില്‍ വന്‍ പരാജയമായിരുന്ന പൃഥ്വി ഷായെയും വൃധിമാന്‍ സാഹയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ഗില്ലിന് നറുക്ക് വീഴുകയായിരുന്നു. മായങ്ക് അഗര്‍വാളിനൊപ്പം ഗില്ലാണ് ഓപ്പണ്‍ ചെയ്യുക. അജിങ്ക്യാ രഹാനെയാണ് ക്യാപ്റ്റന്‍. ഹനുമാ വിഹാരിയും ടീമില്‍ ഇടം നേടി. ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോഡും സ്വന്തമായിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റ് ഇന്ത്യക്ക് അതി നിര്‍ണ്ണായകമാണ്.