16ാം വയസ്സില്‍ അന്താരാഷ്ട്ര സെഞ്ചുറി; മിഥാലിയുടെ റെക്കോഡ് പഴംങ്കഥയാക്കി എമി ഹണ്ടര്‍

അഫ്രീദി 1996ല്‍ ലങ്കയ്‌ക്കെതിരേയാണ് സെഞ്ചുറി (102) നേടിയത്.

Update: 2021-10-11 18:55 GMT


ഹരാരെ: ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അന്താരാഷ്ട്ര സെഞ്ചുറി നേടിയ റെക്കോഡ് ഇനി അയര്‍ലന്റിന്റെ വനിതാ താരം എമി ഹണ്ടറിന് സ്വന്തം. 16വയസ്സുള്ള എമി ഇന്ന് സിംബാബ്‌വെയ്‌ക്കെതിരേയാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. മുമ്പ് ഈ റെക്കോഡ് ഇന്ത്യയുടെ മിഥാലി രാജിന്റെ (114) പേരിലായിരുന്നു. 1999ല്‍ (16വയസ്സും 205ദിവസം) അയര്‍ലന്റിനെതിരേ ആയിരുന്നു മിഥാലിയുടെ നേട്ടം. മിഥാലിക്ക് മുമ്പ് പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുടെ പേരിലായിരുന്നു (16വയസ്സും 217 ദിവസം)റെക്കോഡ്. അഫ്രീദി 1996ല്‍ ലങ്കയ്‌ക്കെതിരേയാണ് സെഞ്ചുറി (102) നേടിയത്.




Tags:    

Similar News