ആര്‍സിബിയിലെ വിവരങ്ങള്‍ തേടി മുഹമ്മദ് സിറാജിന് അജ്ഞാത ഫോണ്‍ കോള്‍; വാതുവെയ്പ്പുകാരനല്ലെന്ന് ബിസിസിഐ

സിറാജിനെ ഫോണ്‍ ചെയ്ത ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Update: 2023-04-19 14:58 GMT

ന്യൂഡല്‍ഹി :  ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടത്തില്‍ തന്നെ വാതുവെപ്പ് സംഘം സമീപിച്ചതായി ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. ബി സി സി ഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റനു സംഭവത്തെ കുറിച്ച് സിറാജ് റിപ്പോര്‍ട്ടി നല്‍കി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ കഴിഞ്ഞ മാസം നടന്ന പരമ്പരയ്ക്കിടെയാണ് വാതുവെപ്പില്‍ പണം നഷ്ടപെട്ട ഒരാള്‍ തന്നെ സമീപിച്ചതെന്നും അദ്ദേഹം കമ്മീഷനോട് പറഞ്ഞു. ഹൈദരാബാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സാധാരണക്കാരനാണ് താരത്തെ സമീപിച്ചതെന്നും വാതുവെപ്പില്‍ ഒരുപാട് പണം നഷ്ടപ്പെട്ട ആളാണ് ഈ ഡ്രൈവറെന്നും ബി സി സി ഐ വ്യക്തമാക്കി. എന്നാല്‍ ഐപിഎല്ലിനിടെയാണ് സംഭവമെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തിന് ശേഷമാണ് വിവാദ ഫോണ്‍ കോള്‍ വന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മല്‍സരത്തില്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. സിറാജിനെ ഫോണ്‍ ചെയ്ത ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Tags:    

Similar News