ടെസ്റ്റിലെ ആദ്യ വനിതാ അംമ്പയറാവാന്‍ ക്ലെയരെ പൊളോസാക്ക്

നേരത്തെ 2019ല്‍ ഏകദിന മല്‍സരം നിയന്ത്രിച്ചും ക്ലെയെര റെക്കോഡിട്ടിരുന്നു.

Update: 2021-01-06 18:42 GMT


സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ വനിതാ അംമ്പയറാവാന്‍ ഓസ്‌ട്രേലിയയുടെ ക്ലെയരെ പൊളോസാക്ക്. നാളെ നടക്കുന്ന ഓസ്‌ട്രേലിയ-ഇന്ത്യ മൂന്നാം ടെസ്റ്റിലെ ഫോര്‍ത്ത് അംമ്പയര്‍ ക്ലെയരെ പൊളോസാക്ക് ആണ്.പുരുഷ ടെസ്റ്റില്‍ ആദ്യമായാണ് ഒരു വനിതാ മല്‍സരം നിയന്ത്രിക്കുന്നത്. ഐസിസി നിയമപ്രകാരം ടെസ്റ്റ് നടക്കുന്ന രാജ്യത്തിന് ഫോര്‍ത്ത് അംമ്പയറെ തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്. തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്ലെയരയെ അംമ്പയറാക്കാന്‍ തീരുമാനിച്ചത്. നേരത്തെ 2019ല്‍ ഏകദിന മല്‍സരം നിയന്ത്രിച്ചും ക്ലെയെര റെക്കോഡിട്ടിരുന്നു. സിഡ്‌നിയില്‍ നടന്ന ഐസിസി വേള്‍ഡ് ക്രിക്കറ്റ് ലീഗ് മല്‍സരമായിരുന്നു ഇവര്‍ നിയന്ത്രിച്ചത്. 2017ല്‍ ഓസിസിലെ ആഭ്യന്തര ക്രിക്കറ്റ് മല്‍സരമാണ് ആദ്യം നിയന്ത്രിച്ചത്. 32കാരിയായ ക്ലെയെര ഇതിനോടകം 15 ഏകദിനമല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.


Tags:    

Similar News