രണ്ടാം ടെസ്റ്റ്; വിന്‍ഡീസിനെതിരേ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 75 ഓവറില്‍ ഇംഗ്ലണ്ട്് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തിട്ടുണ്ട്.
ഓള്‍ഡ് ട്രാഫോഡ്: വെസ്റ്റ്ഇന്‍ഡീസിനെതിരേ ഒന്നാം ടെസ്റ്റ് അടിയറവച്ച ഇംഗ്ലണ്ട്് രണ്ടാം ടെസ്റ്റില്‍ ഭേദപ്പെട്ട നിലയില്‍ . രണ്ടാം ടെസ്റ്റിന്റെ ആദ്യം ദിനം ആതിഥേയര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും അവര്‍ മികച്ച നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 75 ഓവറില്‍ ഇംഗ്ലണ്ട്് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തിട്ടുണ്ട്.ഡോം സിബ്ലി (82), സ്റ്റോക്കസ്(57) എന്നിവരാണ്് ക്രീസിലുള്ളത്. റോറി ബേണ്‍സ്(15), സാക്ക് ക്രൗലി (0), ക്യാപ്റ്റന്‍ ജോ റൂട്ട് (23) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. വിന്‍ഡീസ് താരം ചേസ് ജേസണ്‍ രണ്ട് വിക്കറ്റ് നേടി. ജോസഫ് ഒരു വിക്കറ്റും നേടി. ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. അതിനിടെ ഇന്നത്തെ അന്തിമ ഇലവനില്‍ നിന്ന് ബൗളര്‍ ജൊഫ്രാ ആര്‍ച്ചറെ പുറത്താക്കിയിരുന്നു. കൊവിഡ് രോഗ പ്രതിരോധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് അവസാന നിമിഷം ആര്‍ച്ചറെ പുറത്താക്കിയത്. ആദ്യ ടെസ്റ്റിനെ ശേഷം സതാംപ്ടണില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയില്‍ താരം സ്വവസതിയില്‍ പോയിരുന്നു. തുടര്‍ന്ന് താരം അഞ്ച് ദിവസം ഐസുലേഷനില്‍ കഴിയണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായാല്‍ മാത്രമേ താരത്തെ അടുത്ത ടെസ്റ്റില്‍ ഉള്‍പ്പെടുത്തൂ. ചട്ടങ്ങള്‍ ലംഘിച്ചതിനും ടീമിനെ സമ്മര്‍ദ്ധത്തിലാക്കിയതിനും ആര്‍ച്ചര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് പിന്നീട് മാപ്പു പറഞ്ഞിട്ടുണ്ട്.