യുഎഇ താരം ഖദീര്‍ അഹമ്മദ് ഖാന് അഞ്ച് വര്‍ഷത്തെ വിലക്ക്
2019 ഒക്ടോബറില്‍ താരത്തെ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു.
അബുദാബി: യുഎഇ ക്രിക്കറ്റ് താരം ഖദീര്‍ അഹമ്മദ് ഖാന് ഐസിസിയുടെ വിലക്ക്. ഐസിസിയുടെ അഴിമതിക്കെതിരായ ചട്ടം താരം ലംഘിച്ചതിനെ തുടര്‍ന്നാണ് അഞ്ച് വര്‍ഷത്തെ വിലക്ക്. അഴിമതിക്കെതിരായ ആറോളം ചട്ടങ്ങളാണ് ഫാസ്റ്റ് ബൗളറായ ഖദീര്‍ ലംഘിച്ചത്. 2019 ഒക്ടോബറില്‍ താരത്തെ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു. വാതുവെയ്പ്പ് യഥാസമയം താരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ല. 35കാരനായ ഖദീറിന് വാതുവെയ്പ്പുകാരുമായുള്ള ബന്ധം ഒഴിവാക്കാമായിരുന്നുവെന്നും ബന്ധപ്പെട്ടവരെ അറിയിക്കാമായിരുന്നുവെന്നും ഐസിസി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ അറിയിച്ചു.