വനിതാ ലോകകപ്പ്; ഇന്ത്യയെ പുറത്താക്കി ദക്ഷിണാഫ്രിക്ക

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്, വെസ്റ്റ്ഇന്‍ഡീസ് എന്നിവരാണ് സെമിയില്‍ പ്രവേശിച്ചത്.

Update: 2022-03-27 11:07 GMT


ക്രൈസ്റ്റ്ചര്‍ച്ച്; വനിതാ ലോകകപ്പില്‍ നിന്ന് സെമി കാണാതെ ഇന്ത്യ പുറത്ത്. നിര്‍ണ്ണായക മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് ലക്ഷ്യം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. നേരത്തെ ടോസ് നേടിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന(71), ഷെഫാലി വര്‍മ്മ (53), മിഥാലി രാജ്(68), ഹര്‍മന്‍ പ്രീത് കൗര്‍ (48) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്, വെസ്റ്റ്ഇന്‍ഡീസ് എന്നിവരാണ് സെമിയില്‍ പ്രവേശിച്ചത്.


Tags:    

Similar News