ഐസിസി വനിതാ ലോകകപ്പ് മാര്‍ച്ച് നാലിന്; ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ജെമീമാ റൊഡ്രിഗസ്, ഷിഖാ പാണ്ഡെ എന്നിവരെ ഇത്തവണയും ടീമില്‍ നിന്നും തഴഞ്ഞു.

Update: 2022-02-25 15:23 GMT


മുംബൈ: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് മാര്‍ച്ച് നാലിന് ന്യൂസിലന്റില്‍ ആരംഭിക്കും.എട്ട് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ അണിനിരക്കുക. ഉദ്ഘാടന മല്‍സരം ന്യൂസിലന്റും വെസ്റ്റ്ഇന്‍ഡീസും തമ്മിലാണ്. ഇന്ത്യയുടെ ആദ്യ മല്‍സരം മാര്‍ച്ച് അഞ്ചിന് പാകിസ്താനെതിരേയാണ്.


അതിനിടെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. മിഥാലി രാജ് ടീമിനെ നയിക്കും. ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, യാസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ്മ, റിച്ചാ ഖോഷ്(വിക്കറ്റ് കീപ്പര്‍), സ്‌നേഹാ റാണ, ജൂലന്‍ ഗോസ്വാമി, പൂജാ വസ്ത്രകാര്‍, മേഘ്‌നാ സിങ്, രേണുക സിങ് ഠാക്കൂര്‍, താനിയാ ഭാട്ടിയാ, രാജേശ്വരി ഗെയ്ക്ക്വവാദ്, പൂനം യാദവ്.ജെമീമാ റൊഡ്രിഗസ്, ഷിഖാ പാണ്ഡെ എന്നിവരെ ഇത്തവണയും ടീമില്‍ നിന്നും തഴഞ്ഞു.




Tags:    

Similar News