ബംഗ്ലാദേശിനെതിരേ ദിനേശ് കാര്‍ത്തിക്കില്ല; ഋഷഭ് പന്ത് ടീമില്‍

ബുധനാഴ്ച അഡ്‌ലെയ്ഡിലാണ് ഇന്ത്യയുടെ നിര്‍ണ്ണായക മല്‍സരം

Update: 2022-10-31 14:29 GMT


അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ നിര്‍ണ്ണായക മല്‍സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് പുറത്ത്. പുറം വേദനയെ തുടര്‍ന്ന് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. കാര്‍ത്തിക്കിന് പകരം ഋഷഭ് പന്ത് ടീമിലേക്ക് തിരിച്ച് വരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിന്റെ 16ാം ഓവറിലാണ് കാര്‍ത്തിക്കിന് പുറം വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് താരം കളം വിട്ടിരുന്നു. പകരം ഋഷഭ് പന്താണ് വിക്കറ്റ് കീപ്പിങ് തുടര്‍ന്നത്. പരിക്ക് സാരമുള്ളതല്ലെന്നും കാര്‍ത്തിക്ക് ഉടന്‍ ടീമില്‍ തിരിച്ചെത്തുമെന്നും ബിസിസിഐ അറിയിച്ചു. ബുധനാഴ്ച അഡ്‌ലെയ്ഡിലാണ് ഇന്ത്യയുടെ നിര്‍ണ്ണായക മല്‍സരം.




Tags:    

Similar News