പരിക്ക്; ജഡേജ ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്; അക്‌സര്‍ പട്ടേല്‍ ടീമില്‍

35 റണ്‍സെടുത്ത് ടീമിന്റെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു.

Update: 2022-09-03 03:06 GMT

ദുബായ്: കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറി. താരത്തിന് പകരം റിസേര്‍വ് താരമായ അക്‌സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു. ജഡേജ ബെംഗളൂരിലെ നാഷണല്‍ അക്കാഡമിയിലേക്ക് ഉടന്‍ തിരിക്കുമെന്നും അവിടെ തുടര്‍ ചികില്‍സ നടത്തുമെന്നും ബിസിസിഐ വ്യക്തമാക്കി. ലോകകപ്പ് അടുത്തിരിക്കെ കൂടുതല്‍ റിസ്‌ക്ക് എടുക്കില്ലെന്നും പരിക്ക് മാറി ഉടന്‍ ജഡേജ ടീമിലെത്താനുള്ള നടപടികളാണ് തുടരുന്നതെന്നും സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു. പാകിസ്താനെതിരായ ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ ജഡേജ 35 റണ്‍സെടുത്ത് ടീമിന്റെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു.




Tags:    

Similar News