വനിതാ ലോകകപ്പ്; റാണയ്ക്കും വസ്ത്രകാറിനും അര്‍ദ്ധസെഞ്ചുറി; പാകിസ്താന് ലക്ഷ്യം 245 റണ്‍സ്

നശ്രാ സുന്ധു, നിഥാ ദര്‍ എന്നിവര്‍ പാകിസ്താനായി രണ്ട് വീതം വിക്കറ്റ് നേടി.

Update: 2022-03-06 04:32 GMT


ബേ ഓവല്‍: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ 244 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍  244 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സ്മൃതി മന്ദാന(52), ദീപ്തി ശര്‍മ്മ(40), സ്‌നേഹാ റാണ(53* ), പൂജാ വസ്ത്രകാര്‍ (67 ) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.


ഷഫാലി വര്‍മ്മ(0), മിഥാലി രാജ് (9), ഹര്‍മന്‍പ്രീത് കൗര്‍ (5), റിച്ചാ ഘോഷ് എന്നിവര്‍ക്ക് ഇന്ന് തിളങ്ങാനായില്ല.നശ്രാ സുന്ധു, നിഥാ ദര്‍ എന്നിവര്‍ പാകിസ്താനായി രണ്ട് വീതം വിക്കറ്റ് നേടി.




Tags:    

Similar News