കൊവിഡ്; ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ പ്രിയാ പൂനിയയുടെ മാതാവ് അന്തരിച്ചു
വേദാ കൃഷ്ണമൂര്‍ത്തിയുടെ മാതാവും സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
മുംബൈ; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പൂനിയയുടെ മാതാവ് കൊവിഡ് ബാധിച്ചു മരിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി പ്രിയാ പൂനിയ മുംബൈയില്‍ ക്വാറന്റൈനില്‍ പ്രവേശിക്കാനിരിക്കെയാണ് മരണ വാര്‍ത്ത പുറത്ത് വന്നത്. മരണത്തെ തുടര്‍ന്ന് പ്രിയ ഇന്‍സ്റ്റയില്‍ വേദനാജനകമായ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. അടുത്തിടെ മറ്റൊരു താരമായ വേദാ കൃഷ്ണമൂര്‍ത്തിയുടെ മാതാവും സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.