ലോക റോഡ് സേഫ്റ്റി ടൂര്‍ണ്ണമെന്റ്; ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്ക് ജയം
സച്ചിന്‍ 37 പന്തില്‍ 60 ഉം യുവരാജ് സിങ് 22 പന്തില്‍ 52 ഉം റണ്‍സെടുത്തു.
റായ്പൂര്‍: ലോക റോഡ് സേഫ്റ്റി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്ക് ജയം. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസങ്ങളെ 56 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 204 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ നിശ്ചിത ഓവറില്‍ സന്ദര്‍ശകര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാനെ കഴിഞ്ഞൂള്ളൂ. ഇന്ത്യയ്ക്കായി യൂസുഫ് പഠാന്‍ മൂന്നും യുവരാജ് സിങ് രണ്ടും വിക്കറ്റ് നേടി. നേരത്തെ ഇന്ത്യയ്ക്കായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 37 പന്തില്‍ 60 ഉം യുവരാജ് സിങ് 22 പന്തില്‍ 52 ഉം റണ്‍സെടുത്തു. ബദ്രിനാഥ് 42 റണ്‍സെടുത്തു.