ഇന്ത്യ റെഡ് ലിസ്റ്റില്‍; ടെസ്റ്റ് ചാംപ്യന്‍ഷിപ്പുമായി മുന്നോട്ട് പോവും : ഐസിസി
ജൂണ്‍ 18 മുതല്‍ 22 വരെ സതാംപടണിലാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അരങ്ങേറുന്നത്.
ലണ്ടന്‍: കൊവിഡ് ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുന്ന ഇന്ത്യയെ യുകെ റെഡ് ലിസ്റ്റില്‍പ്പെടുത്തിയെങ്കിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഐസിസി. ജൂണ്‍ 18 മുതല്‍ 22 വരെ സതാംപടണിലാണ് ന്യൂസിലന്റും ഇന്ത്യയും ഏറ്റുമുട്ടുന്ന പ്രഥമ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അരങ്ങേറുന്നത്. സര്‍ക്കാര്‍ അംഗീകരിക്കുന്ന 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഇരുടീമും അംഗീകരിക്കണമെന്നാണ് ഐസിസിയുടെ നിബന്ധന. നിശ്ചയിച്ച പ്രകാരം കാണികള്‍ ഇല്ലാതെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക.