ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ജഡേജ, ബുംറ ഇന്‍; ഹാര്‍ദ്ദിക്ക് കുല്‍ദ്ദീപ് ഔട്ട്

ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ എന്നിവരെ ഒഴിവാക്കി കൊണ്ടാണ് ടീം പ്രഖ്യാനം.

Update: 2021-05-07 15:23 GMT


മുംബൈ: ന്യൂസിലന്റിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചത്.പരിക്കിനെ തുടര്‍ന്ന് മാസങ്ങളോളം ടീമിന് പുറത്തായിരുന്ന രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ, ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവ്, ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ എന്നിവരെ ഒഴിവാക്കി കൊണ്ടാണ് ടീം പ്രഖ്യാനം.


അഭിമന്യൂ ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സന്‍ നാഗ്വാസ്‌വാലാ എന്നീ പുതുമുഖങ്ങളെ റിസര്‍വ്വ് താരങ്ങളായി ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് ശേഷമുള്ള ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ കൂടിയാണ് ഇന്ന് പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി, അജിങ്ക്യാ രഹാനെ, രോഹിത്ത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമന്‍ വിഹാരി, ഋഷഭ് പന്ത്്, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ശ്രാദ്ദുല്‍ ഠാക്കുര്‍, ഉമേഷ് യാദവ് എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ രണ്ടിന് ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ജൂണ്‍ 18ന് സതാംപടണിലാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. തുടര്‍ന്നുള്ള നാല് മാസവും ഇന്ത്യന്‍ ടീം വിദേശ പര്യടനത്തിലാണ്.




Tags:    

Similar News