ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പര മാറ്റി; ചാംപ്യന്‍ഷിപ്പില്‍ കിവികള്‍ ഫൈനലില്‍
പരമ്പരയില്‍ രണ്ടെണ്ണം വിജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ കയറാം.
ലണ്ടന്‍: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പര മാറ്റിയതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാന്റ് ഫൈനലില്‍ പ്രവേശിച്ചു. ചാംപ്യന്‍ഷിപ്പ് റാങ്കിങില്‍ ന്യൂസിലന്റിന് 70 ഉം ഓസ്‌ട്രേലിയക്ക് 69.2 പോയിന്റുമാണുള്ളത്.പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര മാറ്റിവച്ചതോടെ ഓസ്‌ട്രേലിയയുടെ സാധ്യത മങ്ങി. തുടര്‍ന്നാണ് ന്യൂസിലാന്റ് ഫൈനലില്‍ കടന്നത്. ഉടന്‍ ആരംഭിക്കാന്‍ പോവുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പ്രതീക്ഷ. പരമ്പരയില്‍ രണ്ടെണ്ണം വിജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ കയറാം. രണ്ടെണ്ണത്തില്‍ തോറ്റാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയും ഓസ്‌ട്രേലിയ ഫൈനലില്‍ കളിക്കുകയും ചെയ്യും. ഓസ്‌ട്രേലിയയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പരമ്പര മാറ്റിവച്ചത്.