ലോകകപ്പ്: വിന്‍ഡീസിനെതിരേ ഇന്ത്യക്ക് ബാറ്റിങ്
ടോസ് നേടിയ ടീം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ആറാം മല്‍സരത്തിനിറങ്ങിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുന്നു. തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സെമി ബെര്‍ത്ത് പ്രതീക്ഷയില്‍ ഓള്‍ ട്രാഫോര്‍ഡില്‍ ഇറങ്ങിയ ഇന്ത്യയ്ക്കായിരുന്നു ടോസ്. ടോസ് നേടിയ ടീം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തത് രോഹിത്ത് ശര്‍മയും(4) കെ എല്‍ രാഹുലുമാണ് (4). ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് എന്ന നിലയിലാണ്. രോഹിത്ത് ശര്‍മയുടെ വിക്കറ്റാണ് നഷ്ടമായത്.