ഏകദിന കിരീടവും കൈക്കലാക്കാന്‍ ടീം ഇന്ത്യ ഇന്ന് പൂനെയില്‍
സൂര്യകുമാര്‍ , പുതുമുഖ താരം പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
പൂനെ: ടെസ്റ്റ്, ട്വന്റി പരമ്പരകള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുന്നു. പൂനെയില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മല്‍സരം. കൊവിഡ് വ്യാപനം ശക്തമായതിനാല്‍ ടൂര്‍ണ്ണമെന്റിന് കാണികളെ പ്രവേശിപ്പിക്കില്ല. ടെസ്റ്റ്-ട്വന്റി കിരീടം നേടിയതിന് പിന്നാലെ ഏകദിനവും സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ഒരു ആശ്വാസ കിരീടത്തിനായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
മോശം ഫോമിലുള്ള കെ എല്‍ രാഹുലിനെ പുറത്തിരുത്തി ഓപ്പണിങില്‍ രോഹിത്തിനൊപ്പം ഇന്ത്യ ശിഖര്‍ ധവാനെ ഇറക്കിയേക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെയും വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയും നിലനിര്‍ത്തിയേക്കും. ജഡേജയ്ക്ക് പകരം ക്രൂനാല്‍ ടീമിലെത്തും. സൂര്യകുമാര്‍ യാദവ്, പുതുമുഖ താരം പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് ഇന്ന് അവസരം ലഭിച്ചേക്കില്ലെന്നാണ് അന്തിമ റിപ്പോര്‍ട്ട്. മികച്ച താരനിരയുണ്ടെങ്കിലും അന്തിമഘട്ടത്തില്‍ ഇംഗ്ലണ്ടിന് ഫോം നഷ്ടപ്പെടുന്നതാണ് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ആര്‍ച്ചര്‍ ടീമിനൊപ്പം ചേരില്ല. കൂടാതെ ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനെയും ഒഴിവാക്കിയിട്ടുണ്ട്. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യും.