ഇന്ത്യയെ ഞെട്ടിച്ച് ഇംഗ്ലണ്ട് കീഴടങ്ങി; ഏകദിന കിരീടവും ഇന്ത്യയ്ക്ക്

സാം കറന്റെ(95) ഒറ്റയാള്‍ പോരാട്ടത്തിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല.

Update: 2021-03-28 18:12 GMT


പുനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ കഷ്ടിച്ച് ജയിച്ച് ടീം ഇന്ത്യ.ജയത്തോടെ 2-1ന് ഏകദിന പരമ്പരയും ആതിഥേയര്‍ സ്വന്തമാക്കി. ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇംഗ്ലണ്ടിന്റെ സാം കറന്‍ (95*)എട്ടാം വിക്കറ്റില്‍ ഒറ്റയാനായി പൊരുതിയെങ്കിലും ഒടുവില്‍ ജയം ഇന്ത്യന്‍ ടീമിനൊപ്പമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ട്വന്റി കിരീടങ്ങളും ഇന്ത്യ നേടിയിരുന്നു. 329 റണ്‍സ് പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവര്‍ വരെ പിടിച്ച് നിന്ന് 322 റണ്‍സ് നേടിയാണ് തോല്‍വി അടിയറവച്ചത്. ഒമ്പത് വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.


ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് (ജാസണ്‍ റോയ് -14)നഷ്ടപ്പെട്ടത് സ്‌കോര്‍ 14ല്‍ എത്തിനില്‍ക്കെയാണ്.തുടര്‍ന്ന് ബെയര്‍സ്‌റ്റോയെയും(1) സ്‌റ്റോക്ക്‌സിനെയും(35) ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ ഇംഗ്ലണ്ടിന് ജയിക്കാനായ സ്‌കോര്‍ എപ്പോഴും നിലനിന്നിരുന്നു.മലാന്റെ (50) വിക്കറ്റ് ഠാക്കൂര്‍ നേടി. ഇന്ത്യയ്ക്കായി ശ്രാദുല്‍ ഠാക്കൂര്‍ നാലും ഭുവനേശ്വര്‍ കുമാര്‍ മൂന്നും നടരാജന്‍ ഒരു വിക്കറ്റും നേടി. അവസാന ഓവറില്‍ വുഡിന്റെ റണ്ണൗട്ടാണ് മല്‍സരത്തില്‍ വഴിതിരിവായത്. നടരാജന്റെ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡെയാണ് വുഡിനെ(14) പുറത്താക്കിയത്. ഈ ഓവറില്‍ ഇംഗ്ലണ്ടിന് വേണ്ടത് 14 റണ്‍സായിരുന്നു. നടരാജന്‍ ആറ് റണ്‍വിട്ട്‌കൊടുത്ത് മല്‍സരം ഇന്ത്യന്‍ വരുതിയിലാക്കി.


നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.48.2 ഓവറില്‍ 329 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു. ഋഷഭ് പന്ത്(78), ശിഖര്‍ ധവാന്‍(67), ഹാര്‍ദ്ദിക്ക് പാണ്ഡെ(44 പന്തില്‍ 64) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. രോഹിത്ത് ശര്‍മ്മ(37), ക്രുനാല്‍ പാണ്ഡെ(25), ശ്രാദ്ദുല്‍ ഠാക്കുര്‍ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കോഹ്‌ലിയും (7) രാഹുലും (7) പെട്ടെന്ന് പുറത്തായി.





Tags:    

Similar News