സൂര്യകുമാറും പ്രസിദ് കൃഷ്ണയും ഇന്ത്യന്‍ ഏകദിന സ്‌ക്വാഡില്‍

നടരാജന്‍, മുഹമ്മദ് സിറാജ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി.

Update: 2021-03-19 07:38 GMT


മുംബൈ;ഇംഗ്ലണ്ടിനെതിരായി ഈ മാസം 30ന് തുടങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ സ്‌ക്വാഡില്‍ സൂര്യകുമാര്‍ യാദവ് ഇടം നേടി. കൂടാതെ കര്‍ണ്ണാടകയുടെ പേസര്‍ പ്രസിദ് കൃഷ്ണ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ക്രൂനാല്‍ പാണ്ഡെ, റിഷഭ് പന്ത് എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ പൃഥ്വി ഷാ, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, മായങ്ക്, ജഡേജ, ഷമി എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല. നടരാജന്‍, മുഹമ്മദ് സിറാജ് എന്നിവരെയും നിലവില്‍ ട്വന്റിയില്‍ കളിക്കുന്ന താരങ്ങളെയും ടീമില്‍ നിലനിര്‍ത്തി.





Tags:    

Similar News