ഇന്ത്യയെ കിവികള്‍ ചുരുട്ടികെട്ടി(110); ഇനി പ്രതീക്ഷ ബൗളിങില്‍

ഇന്ത്യന്‍ നിരയില്‍ പ്രതീക്ഷ നല്‍കിയത് ഹാര്‍ദ്ദിക്ക് പാണ്ഡെയും(23), രവീന്ദ്ര ജഡേജ (26*)യും മാത്രമാണ്.

Update: 2021-10-31 15:52 GMT


ദുബയ്:ട്വന്റി-20 ലോകകപ്പിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച.ശക്തരായ ന്യൂസിലന്റ് ബൗളിങിന് മുന്നില്‍ അതിശക്തരായ ഇന്ത്യന്‍ ബാറ്റിങ് നിര തകരുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട ഇന്ത്യ 110 റണ്‍സിന് പുറത്താവകുയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചത്. ട്രന്റ് ബോള്‍ട്ടും (മൂന്ന് വിക്കറ്റ്) ഇഷ് സോധിയുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. 48 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ പ്രധാനപ്പെട്ട നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സൂര്യകുമാറിനെയും ഭുവനേശ്വറിനെയും പുറത്തിരുത്തി ഇഷാന്‍ കിഷനെയും ശ്രാദ്ധുല്‍ ഠാക്കൂറിനെയും ആണ് ഇന്ന് ഇറക്കിയത്.


ഇന്ന് ഇന്ത്യന്‍ നിരയില്‍ പ്രതീക്ഷ നല്‍കിയത് ഹാര്‍ദ്ദിക്ക് പാണ്ഡെയും(23), രവീന്ദ്ര ജഡേജ (26*)യും മാത്രമാണ്. ബാക്കിയുള്ള താരങ്ങളെല്ലാം ഇന്ന് നിരാശപ്പെടുത്തി. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ ഇന്ന് ആദ്യം പ്രതീക്ഷ നഷ്ടപ്പെടുത്തി. 2.5 ഓവറില്‍ നാല് റണ്‍സെടുത്ത ഇഷാനെ ബോള്‍ട്ടിന്റെ പന്തില്‍ മിച്ചല്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഇവിടെ നിന്നാണ് ഇന്ത്യന്‍ പതനം തുടങ്ങിയത്. 18 റണ്‍സുമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഓപ്പണര്‍ രാഹുലിന്റെ വിക്കറ്റായിരുന്നു അടുത്തത്. ടിം സൗത്തിയുടെ പന്തില്‍ മിച്ചലിന് ക്യാച്ച് കൊടുത്ത് രാഹുലും മടങ്ങി. സമ്മര്‍ദ്ധത്തിലായ രോഹിത്ത് ശര്‍മ്മയും (14) ഇഷ് സൗധിയുടെ പന്തില്‍ ഗുപ്റ്റിലിന് ക്യാച്ച് നല്‍കി പുറത്തായി. പ്രതീക്ഷ വച്ച ക്യാപ്റ്റന്‍ കോഹ്‌ലിക്ക് (9) ഏറെയൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. ഇഷ് സൗധിയുടെ പന്തില്‍ ബോള്‍ട്ടാണ് ഇത്തവണ ക്യാച്ചെടുത്തത്.


ഋഷഭ് പന്ത് 12 റണ്‍സെടുത്ത് മില്‍നേയുടെ പന്തിലാണ് മടങ്ങിയത്.തുടര്‍ന്നാണ് ഹാര്‍ദ്ദിക്കും ജഡേജയും നിലയുറപ്പിച്ചത്. സെമി പ്രതീക്ഷ വച്ചുപുലര്‍ത്തണമെങ്കില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ മാജിക്ക് പ്രകടനം ഇന്ന് പുറത്തെടുക്കേണ്ടിവരും.




Tags:    

Similar News