ഐപിഎല്‍; രണ്ടാം ജയവുമായി രാജസ്ഥാന്‍ റോയല്‍സ്; മുംബൈക്ക് വീണ്ടും തോല്‍വി

ഇഷാന്‍ കിഷനും (54), തിലക് വര്‍മ്മയും ചേര്‍ന്ന് (61) മുംബൈ ഇന്ത്യന്‍സിനായി മികച്ച ചെറുത്ത് നില്‍പ്പ് നടത്തി.

Update: 2022-04-02 14:11 GMT

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സിനെതിരേ 23 റണ്‍സിന്റെ ജയമാണ് സഞ്ജുവും കൂട്ടരും നേടിയത്. മുംബൈ ആവട്ടെ ലീഗിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി. 194 റണ്‍സ് ലക്ഷ്യത്തിനായി ഇറങ്ങിയ മുംബൈ 170 റണ്‍സിന് പോരാട്ടം ഉപേക്ഷിച്ചു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇഷാന്‍ കിഷനും (54), തിലക് വര്‍മ്മയും ചേര്‍ന്ന് (61) മുംബൈ ഇന്ത്യന്‍സിനായി മികച്ച ചെറുത്ത് നില്‍പ്പ് നടത്തി. അവസാന ഓവറുകളില്‍ കീറോണ്‍ പൊള്ളാര്‍ഡ് 22 റണ്‍സെടുത്ത നിലയുറപ്പിച്ചെങ്കിലും നവ്ദീപ് സെയ്‌നി ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി പുറത്താക്കുകയായിരുന്നു. റോയല്‍സിനായി സെയ്‌നിയും ചാഹലും രണ്ട് വീതം വിക്കറ്റ് നേടി.

33 പന്തിലാണ് തിലക് വര്‍മ്മ 61 റണ്‍സ് നേടിയത്. രോഹിത് ശര്‍മ്മ (10), അന്‍മോല്‍ പ്രീത് സിങ്(5), കീറോണ്‍ പൊള്ളാര്‍ഡ്( ), ടിം ഡേവിഡ്(1), ഡാനിയേല്‍ സാംസ്(0) എന്നിവര്‍ പെട്ടെന്ന് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ബട്‌ലറുടെ സെഞ്ചുറി(100) മികവിലാണ് 193 റണ്‍സ് നേടിയത്.ഈ ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 30ഉം ഹെറ്റ്‌മെയര്‍ 35ഉം റണ്‍സ് നേടിയിരുന്നു.17 റണ്‍സ് വിട്ടുകൊടുത്ത ബുംറ മൂന്ന് വിക്കറ്റ് മുംബൈയ്ക്കായി നേടി.


Tags:    

Similar News