ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വകഭേദം; ഇന്ത്യയുടെ പര്യടനം ഒഴിവാക്കിയേക്കും

അടുത്ത മാസം 17 മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തുടക്കമാവുന്നത്.

Update: 2021-11-26 16:32 GMT


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതോടെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ പര്യടനം അനിശ്ചിതത്വത്തില്‍. കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മറ്റ് രാഷ്ട്രങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം 17 മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തുടക്കമാവുന്നത്. നിലവില്‍ ഇന്ത്യയുടെ എ ടീം ദക്ഷിണാഫ്രിക്കയില്‍ ചതുര്‍ദിന ടെസ്റ്റ് കളിക്കുന്നുണ്ട്. ന്യൂസിലന്റ് പര്യടനത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുക. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പര്യടനം റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രത്തിന്റെ തീരുമാനം വന്നതിന് ശേഷമെ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂ.




Tags:    

Similar News