ഐപിഎല്‍ ഷെഡ്യൂള്‍ പുറത്ത് വിട്ട് ബിസിസിഐ

ദുബായ്, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

Update: 2021-07-25 15:34 GMT


മുംബൈ: കൊവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളുടെ പുതിയ തിയ്യതി പുറത്ത് വിട്ട് ബിസിസിഐ. സെപ്തംബര്‍ 19നാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും.ദുബായ്, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. 13 മല്‍സരങ്ങള്‍ ദുബായിലും 10 മല്‍സരങ്ങള്‍ ഷാര്‍ജ്ജയിലും എട്ട് മല്‍സരങ്ങള്‍ അബുദാബിയിലും നടക്കും.




Tags:    

Similar News