ഐപിഎല്‍; ദുബായില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് കാണികള്‍ക്ക് പ്രവേശനം
ടിക്കറ്റുകള്‍ ഈ മാസം 16 മുതല്‍ www.iplt20.com, PlatinumList.net എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഓണ്‍ലൈനായി വാങ്ങാം.
ദുബായ്: ഞായറാഴ്ച ആരംഭിക്കുന്ന ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് കാണികള്‍ക്കും പ്രവേശനം അനുവദിക്കും. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് നിശ്ചിത സീറ്റുകളിലാണ് പ്രവേശനം. മല്‍സരങ്ങള്‍ നടക്കുന്ന ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലെ എല്ലാ സ്റ്റേഡിയങ്ങളിലും കാണികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ആദ്യമല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുക. ടിക്കറ്റുകള്‍ ഈ മാസം 16 മുതല്‍ www.iplt20.com, PlatinumList.net എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഓണ്‍ലൈനായി വാങ്ങാം.