മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സിന്റെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്ന് സൂര്യകുമാര്‍ യാദവ് പുറത്ത്. താരത്തിന്റെ കൈക്ക് പരിക്കേറ്റതാണ് മുംബൈക്ക് തിരിച്ചടിയായത്.യാദവിന്റെ പരിക്ക് സാരമുള്ളതാണെന്നും സീസണിലെ തുടര്‍ മല്‍സരങ്ങളില്‍ യാദവ് കളിക്കില്ലെന്ന് മുംബൈ അറിയിച്ചു. ശേഷിക്കുന്ന മല്‍സരങ്ങള്‍ ജയിച്ച് സീസണ് അവസാനിപ്പിക്കാമെന്ന മുംബൈ മോഹങ്ങള്‍ക്കാണ് യാദവിന്റെ പരിക്ക് തിരിച്ചടിയായത്.