കൊവിഡ് വ്യാപനം;ഐപിഎല്‍ മല്‍സരത്തിന് ഒറ്റ വേദി

യുഎഇയില്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത് വിജയമാവുമെന്നാണ് ബിസിസിഐയുടെ ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.

Update: 2022-01-07 17:31 GMT


മുംബൈ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ അടുത്ത സീസണിലെ ഐപിഎല്‍ ഒറ്റ വേദിയിലാക്കാന്‍ ബിസിസിഐ ആലോചന. മുംബൈയില്‍ മല്‍സരം നടത്താനാണ് ബിസിസിഐ പദ്ധതി. ബയോബബിളും സുരക്ഷാ ക്രമീകരണങ്ങളും 10 ടീമുകള്‍ക്ക് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഒരുക്കുക അസാധ്യമാണ്. കാണികളെ ഒഴിവാക്കി കൊണ്ട് മുംബൈയില്‍ ടൂര്‍ണ്ണമെന്റ് നടത്താമെന്ന പ്രഖ്യാപനം ബിസിസിഐ വരും ദിവസങ്ങളില്‍ നടത്തിയേക്കും. അതിനിടെ ഏറ്റവും സുരക്ഷയുള്ള യുഎഇയില്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത് വിജയമാവുമെന്നാണ് ബിസിസിഐയുടെ ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.




Tags:    

Similar News