ഐപിഎല്‍; ആദ്യദിനം ചാംപ്യന്‍മാരെ പിടിച്ചുകെട്ടി നൈറ്റ് റൈഡേഴ്‌സ്; ലക്ഷ്യം 132 റണ്‍സ്
അര്‍ദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ധോണിയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരെ 131 റണ്‍സിന് പിടിച്ചൊതുക്കി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. ടോസ് ലഭിച്ച കൊല്‍ക്കത്ത ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ ആയുള്ളൂ. അര്‍ദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ധോണിയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജഡേജ 26 റണ്‍സെടുക്കാതെ പുറത്താവാതെ നിന്നപ്പോള്‍ റോബിന്‍ ഉത്തപ്പ 28 റണ്‍സും എടുത്തു. ധോണി-ജഡേജ കൂട്ടുകെട്ടാണ് ചാംപ്യന്‍മാരെ 100 കടത്തിയത്.
ഋതുരാജ് ഗെയ്ക്ക്‌വാദ്(0), കോണ്‍വെ(3), ശിവം ഡുബേ(3),അമ്പാട്ടി റായിഡു(18) എന്നിവര്‍ക്കൊന്നും നൈറ്റ് റൈഡേഴ്‌സ് ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
വിക്കറ്റുകള്‍ അധികം വീഴ്ത്താനായില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കാതെ കെകെആര്‍ ചെന്നൈയെ ഞെട്ടിക്കുകയായിരുന്നു. ഉമേഷ് യാദവ് കൊല്‍ക്കത്തയ്ക്കായി രണ്ടും വരുണ്‍ ചക്രവര്‍ത്തി, റസ്സല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവും നേടി.