ഐപിഎല്‍; ഡല്‍ഹിക്ക് 21 റണ്‍സ് ജയം; പ്ലേ ഓഫ് പ്രതീക്ഷ സജീവം
ഡല്‍ഹി ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് വന്നപ്പോള്‍ ഹൈദരാബാദ് ആറാം സ്ഥാനത്തേക്ക് വീണു.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 21 റണ്‍സിന്റെ ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 186 റണ്‍സിലൊതുക്കിയാണ് ഡല്‍ഹിയുടെ ജയം. 208എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിയ്ക്കായി നിക്കോളസ് പൂരന്‍(34 പന്തില്‍ 62), മാര്‍ക്രം (25 പന്തില്‍ 42) എന്നിവര്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തെങ്കിലും ഫലമുണ്ടായില്ല.ക്യാപിറ്റല്‍സിനായി ഖലീല്‍ അഹ്മദ് മൂന്നും ശ്രാദ്ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് നേടി. ജയത്തോടെ ഡല്‍ഹി ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് വന്നപ്പോള്‍ ഹൈദരാബാദ് ആറാം സ്ഥാനത്തേക്ക് വീണു.
ഡേവിഡ് വാര്‍ണര്‍(92), റൊവ്മാന്‍ പവല്‍(67*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് ചുവട്പിടിച്ചാണ് ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 207 റണ്‍സ് നേടിയത്. 58 പന്തിലാണ് വാര്‍ണര്‍ 92 റണ്‍സെടുത്തത്. 35 പന്തിലാണ് പവല്ലിന്റെ ഇന്നിങ്‌സ്. എസ്ആര്‍എച്ചിന്റെ ബൗളര്‍മാരെ കണക്കെ പ്രഹരിച്ചാണ് വാര്‍ണറും പവലും മടങ്ങിയത്.ഉമ്രാന്‍ മാലിഖ് ആണ് എസ്ആര്‍എച്ച് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്(52).
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദറും ടി നടരാജനും ഇന്ന് ഇറങ്ങിയില്ല. പരിക്കിനെ തുടര്‍ന്നാണ് ഇരുവരും ഇന്ന് കളിക്കാത്തത്. ഇരുവര്‍ക്കും പകരം കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍ എന്നിവരാണ് ഇന്ന് ഇറങ്ങിയത്.