രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പിന് റോയല്‍ ചാലഞ്ചേഴ്‌സിന്റെ കടിഞ്ഞാണ്‍

ഷഹബാസ് അഹ്മദ് (45), ദിനേശ് കാര്‍ത്തിക്ക് കൂട്ടുകെട്ടാണ് ആര്‍സിബി കാസ്സിക്ക് ജയമൊരുക്കിയത്.

Update: 2022-04-05 18:47 GMT


മുംബൈ: തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളിലെ ജയവുമായി കുതിച്ച രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്ലില്‍ ആദ്യ തോല്‍വി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സഞ്ജുവിന്റെ ടീമിന്റെ സ്വപ്‌ന കുതിപ്പിന് തടയിട്ടത്. നാല് വിക്കറ്റിന്റെ ജയമാണ് ആര്‍സിബി നേടിയത്. 170 റണ്‍സ് ലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ നേടി(173). ഷഹബാസ് അഹ്മദ് (45), ദിനേശ് കാര്‍ത്തിക്ക് കൂട്ടുകെട്ടാണ് ആര്‍സിബി കാസ്സിക്ക് ജയമൊരുക്കിയത്.

87 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ആര്‍സിബി ഈ ഘട്ടത്തില്‍ തോല്‍വി ഭയന്നിരുന്നു. എന്നാല്‍ 26 പന്തില്‍ 45 റണ്‍സുമായി ബംഗാള്‍ താരം അഹ്മദും 23 പന്തില്‍ 44 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും നിലയുറപ്പിച്ചതോടെ ആര്‍സിബി വിജയം എത്തിപ്പിടിച്ചു.രാജസ്ഥാനായി ട്രന്റ് ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും രണ്ട് വീതം വിക്കറ്റ് നേടി.



ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ബട്‌ലറുടെ 70 റണ്‍സ് മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. 47 പന്തില്‍ പുറത്താവാതെ ബട്‌ലര്‍ 70 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കല്‍ 37 ഉം ഹെറ്റ്‌മെയര്‍ പുറത്താവാതെ 42 ഉം റണ്‍സ് നേടി. യശ്വസി ജെയ്‌സ്വാള്‍(4), സഞ്ജു സാംസണ്‍ (8) എന്നിവര്‍ക്ക് ഇന്ന് മോശം ദിനമായിരുന്നു. ആര്‍സിബിയ്ക്കായി ഹര്‍ഷല്‍ പട്ടേല്‍, ഹസരങ്ക, വില്ലേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.




Tags:    

Similar News