ഐപിഎല്‍ ; ഗ്രൂപ്പുകള്‍ തരംതിരിച്ചു; ചെന്നൈയും ബെംഗളൂരുവും ഒരേ ഗ്രൂപ്പില്‍
ഓരോ ടീമിനും 14വീതം മല്‍സരമാണ് ഉണ്ടാവുക.
മുംബൈ: മാര്‍ച്ച് 26ന് ആരംഭിക്കുന്ന ഐപിഎല്‍ 15ാം സീസണിലെ 10 ടീമുകളെ ഗ്രൂപ്പുകളിലായി തരംതിരിച്ചു. ഗ്രൂപ്പ് എയില്‍ അഞ്ച് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, രണ്ട് തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്, ഒരു തവണ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പുതിയ ടീം ലഖ്‌നൗ സൂപ്പര്‍ ജെയ്ന്‍സ് എന്നിവര്‍ അണിനിരക്കും.
ഗ്രൂപ്പ് ബിയില്‍ നാല് തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഒരു തവണ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് ഇലവന്‍, പുതിയ ടീം ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ അണിനിരക്കും. ഒരേ ഗ്രൂപ്പിലുള്ളവര്‍ തമ്മില്‍ രണ്ട് തവണയും രണ്ടാമത്തെ ഗ്രുപ്പിലുള്ളവരുമായി ഒരു മല്‍സരവുമാണ് നടക്കുക.ഓരോ ടീമിനും 14വീതം മല്‍സരമാണ് ഉണ്ടാവുക.