ഐപിഎല്‍; പഞ്ചാബിനെ ഒതുക്കി കെകെആര്‍; ഉമേഷ് യാദവിന് നാല് വിക്കറ്റ്

രാജ്പക്‌സെയും (ഒമ്പത് പന്തില്‍ 31) കഗിസോ റബാദെയും (25) മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്.

Update: 2022-04-01 15:58 GMT


മുംബൈ:ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ 137 റണ്‍സിന് പിടിച്ചുകെട്ടി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. 18.2 ഓവറില്‍ പഞ്ചാബിനെ കൊല്‍ക്കത്ത പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് പഞ്ചാബ് നിരയെ ചുരുട്ടികെട്ടിയത്. ടിം സൗത്തിയും രണ്ട് വിക്കറ്റ് നേടി. ടോസ് ലഭിച്ച കെകെആര്‍ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. രാജ്പക്‌സെയും (ഒമ്പത് പന്തില്‍ 31) കഗിസോ റബാദെയും (25) മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്.




Tags:    

Similar News