ഐപിഎല്‍; ചെന്നൈയ്ക്ക് വീണ്ടും തോല്‍വി; ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് ആദ്യ ജയം

ചെന്നൈ ലീഗിലെ രണ്ടാം തോല്‍വിയാണ് ഇന്ന് നേരിട്ടത്.

Update: 2022-03-31 18:20 GMT


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ്. ആറ് വിക്കറ്റിനാണ് ലഖ്‌നൗവിന്റെ ജയം. മൂന്ന് പന്ത് ശേഷിക്കെയാണ് ലഖ്‌നൗ ലക്ഷ്യം മറികടന്നത്(211-4). ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട ചെന്നൈ ലീഗിലെ രണ്ടാം തോല്‍വിയാണ് ഇന്ന് നേരിട്ടത്. ക്വിന്റണ്‍ ഡീകോക്ക് (61), എവിന്‍ ലൂയിസ് (23 പന്തില്‍ 55), ക്യാപ്റ്റന്‍ രാഹുല്‍(40) എന്നിവരാണ് ലഖ്‌നൗവിനെ ആദ്യ ജയത്തിലേക്ക് പിടിച്ചുകയറ്റിയത്. അവസാന ഓവറുകളില്‍ ആയുഷ് ബഡോദി (19*)ലൂയിസിനൊപ്പം നിലകൊണ്ടത് ടീമിന് തുണയായി.

ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആദ്യം ബാറ്റിങിനയക്കുകയായിരുന്നു. സിഎസ്‌കെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കുകയായിരുന്നു. റോബിന്‍ ഉത്തപ്പയും(27 പന്തില്‍ 50) ശിവം ഡുബേയുമാണ് (30 പന്തില്‍ 49) ചെന്നൈയുടെ ടോപ് സ്‌കോറര്‍മാര്‍. മോയിന്‍ അലി 35 ഉം അമ്പാട്ടി റായിഡും 27 റണ്‍സ് നേടി പുറത്തായി. ജഡേജ 17 റണ്‍സെടുത്തപ്പോള്‍ ധോണി ആറ് പന്തില്‍ 16 റണ്‍സുമായി പുറത്താവാതെ നിന്നു.

ആവേശ് ഖാന്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്‌ണോയി എന്നിവര്‍ എല്‍എസ്ജിയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.




Tags:    

Similar News