ഹാസല്‍വുഡിന് നാല് വിക്കറ്റ്; എല്‍എസ്ജിയ്‌ക്കെതിരേ ആര്‍സിബിക്ക് ജയം

ലഖ്‌നൗ നിരയില്‍ ക്രുനാല്‍ പാണ്ഡെയാണ് (28 പന്തില്‍ 42 റണ്‍സ്) ടോപ് സ്‌കോറര്‍.

Update: 2022-04-19 18:27 GMT

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനെതിരേ 18 റണ്‍സിന്റെ ജയമാണ് ആര്‍സിബി നേടിയത്. 182 റണ്‍സ് പിന്‍തുടര്‍ന്ന ലഖ്‌നൗ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ലഖ്‌നൗ നിരയില്‍ ക്രുനാല്‍ പാണ്ഡെയാണ് (28 പന്തില്‍ 42 റണ്‍സ്) ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രാഹുല്‍ 30ഉം സ്റ്റോണിസ് 24 റണ്‍സെടുത്ത് പുറത്തായതൊഴിച്ചാല്‍ ആരും ഫോം കണ്ടെത്തിയില്ല. നാല് ഓവറില്‍ 25 റണ്‍സ് വിട്ട് കൊടുത്ത് നാല് വിക്കറ്റെടുത്ത ഹാസല്‍വുഡാണ് ലഖ്‌നൗവിനെ ചുരുട്ടികെട്ടിയത്. ഹര്‍ഷല്‍ പട്ടേല്‍ ആര്‍സിബിയ്ക്കായി രണ്ട് വിക്കറ്റും നേടി.


നേരത്തെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 181 റണ്‍സെടുത്തത്. 64പന്തില്‍ 96 റണ്‍സെടുത്ത ഫഫ് ഡു പ്ലിസ്സിസ് ആണ് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ ഒരുക്കുന്നതില്‍ മുന്നില്‍ നിന്നത്. 64ന് നാല് എന്ന നിലയില്‍ നിന്ന് തകര്‍ന്ന ആര്‍സിബിയെ കരകയറ്റിയത് ഡുപ്ലിസ്സിസ് ആണ്.എല്‍എസ്‌ജെയ്ക്കായി ചമീറ, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.





Tags:    

Similar News