വീണ്ടും ധോണിക്ക് ക്യാപ്റ്റനായി അരങ്ങേറ്റം; ക്യാപ്റ്റന്‍സി ടീമിന് ഗുണം ചെയ്യും: ഗവാസ്‌കര്‍

ഈ സീസണിന്റെ തുടക്കത്തിലാണ് സിഎസ്‌കെ ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

Update: 2022-05-01 14:50 GMT


പൂനെ: ഐപിഎല്ലിന്റെ ഈ സീസണില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ച് എംഎസ് ധോണി. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലാണ് ധോണി ക്യാപ്റ്റനായി വീണ്ടും അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് നിലവിലെ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതും ധോണിക്ക് തല്‍ സ്ഥാനം കൈമാറിയതും. എട്ട് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് സിഎസ്‌കെയ്ക്കുള്ളത്. ഈ സീസണിന്റെ തുടക്കത്തിലാണ് സിഎസ്‌കെ ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. അതിനിടെ പുതിയ ക്യാപ്റ്റന്‍സി ചെന്നൈക്ക് ഏറെ ഗുണം ചെയ്യുമെന്നും മുന്‍ ക്യാപ്റ്റന്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.




Tags:    

Similar News