ലിവിങ്‌സ്റ്റണ്‍ (27 പന്തില്‍ 64); പഞ്ചാബ് ടോപ് ഗിയറില്‍; ഗുജറാത്തിന് ലക്ഷ്യം 190 റണ്‍സ്

ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി.

Update: 2022-04-08 16:14 GMT
ലിവിങ്‌സ്റ്റണ്‍ (27 പന്തില്‍ 64); പഞ്ചാബ് ടോപ് ഗിയറില്‍; ഗുജറാത്തിന് ലക്ഷ്യം 190 റണ്‍സ്


മുംബൈ: ലിയാം ലിവിങ്‌സറ്റണിന്റെ ചിറകിലേറി പഞ്ചാബ് കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ശക്തമായ നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. ലിയാം ലിവിങ്‌സറ്റണ്‍ 27 പന്തില്‍ നാല് സിക്‌സറിനൊപ്പം ഏഴ് ഫോറുമായി 64 റണ്‍സ് നേടിയാണ് പഞ്ചാബിനെ മികച്ച നിലയില്‍ എത്തിച്ചത്. ശിഖര്‍ ധവാന്‍ 35ഉം ജിതേഷ് ശര്‍മ്മ 23ഉം രാഹുല്‍ ചാഹര്‍ 22ഉം റണ്‍സ് നേടി. മായങ്ക് അഗര്‍വാള്‍, ബെയര്‍‌സ്റ്റോ,സ്മിത്ത്, ഷാരൂഖ് ഖാന്‍ എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി.




Tags:    

Similar News