ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് ലക്ഷ്യം 190 റണ്‍സ്

രാജസ്ഥാനായി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് നേടി.

Update: 2022-05-07 12:08 GMT
ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് ലക്ഷ്യം 190 റണ്‍സ്


മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് യോഗ്യതയ്ക്ക് നിര്‍ണ്ണായകമായ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാന്‍ 190 റണ്‍സ് ലക്ഷ്യം. ടോസ് ലഭിച്ച പഞ്ചാബ് കിങ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 189 റണ്‍സ് നേടി. ബെയര്‍സ്‌റ്റോയാണ് (56) പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജിതേഷ് ശര്‍മ്മ 18 പന്തില്‍ 38ഉം രജപക്‌സാ 18 പന്തില്‍ 27ഉം ലിവിങ്‌സറ്റണ്‍ 14 പന്തില്‍ 22 ഉം റണ്‍സെടുത്തു. രാജസ്ഥാനായി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് നേടി.




Tags:    

Similar News