സിഎസ്‌കെയ്ക്ക് ഐപിഎല്ലില്‍ ഇന്ന് അവസാന അങ്കം; എതിരാളി രാജസ്ഥാന്‍

രാജ് വര്‍ധന്‍ ഹങ്കാര്‍ഗെകര്‍ ഇന്ന് ചെന്നൈക്കായി അരങ്ങേറ്റം നടത്തിയേക്കും.

Update: 2022-05-20 09:06 GMT



മുംബൈ: ഐപില്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇന്ന് അഭിമാന പോരാട്ടം. ലീഗില്‍ നിന്ന് നേരത്തെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എതിരാളി പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന്‍ റോയല്‍സ് ആണ്. ഇന്ന് സിഎസ്‌കെയ്‌ക്കെതിരേ ജയിച്ച് ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് രാജസ്ഥാന്റെ മോഹം. ചെന്നൈക്കാവട്ടെ അവസാന മല്‍സരത്തില്‍ ജയത്തോടെ വിടവാങ്ങണമെന്നാണ് ആഗ്രഹം.


ധോണിയടക്കം നിരവധി താരങ്ങളുടെ അവസാന മല്‍സരമാണ് ഇന്ന് നടക്കുന്നത്.ജെയിംസ് നീഷമിന് പകരം രാജസ്ഥാന്‍ ഇന്ന് റാസി വാന്‍ ഡെര്‍ ഡുസ്സനെ ഇറക്കിയേക്കും. സീസണ്‍ന്റെ തുടക്കത്തില്‍ മികച്ച ഫോമിലുണ്ടായിരുന്ന ബട്‌ലറുടെ ഫോം റോയല്‍സിന് തലവേദനയാണ്. ഹെറ്റ്‌മെയര്‍ തിരിച്ചെത്തിയത് ടീമിന് മുന്‍തൂക്കം നല്‍കും.


ചെന്നൈ നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ഓള്‍ റൗണ്ടര്‍ രാജ് വര്‍ധന്‍ ഹങ്കാര്‍ഗെകര്‍ ഇന്ന് ചെന്നൈക്കായി അരങ്ങേറ്റം നടത്തിയേക്കും.




Tags:    

Similar News