ഐപിഎല്ലില്‍ ഇന്ന് റോയല്‍ പോരാട്ടം; രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചാലഞ്ചേഴ്‌സും നേര്‍ക്കുനേര്‍
പഞ്ചാബ് കിങ്‌സിനോട് 34 റണ്‍സിന്റെ പരാജയമാണ് ആര്‍സിബി ആദ്യ മല്‍സരത്തില്‍ നേരിട്ടത്.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത ഫോമിലുള്ള രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് എതിരാളി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കളിച്ച രണ്ട് മല്‍സരങ്ങളിലും ജയിച്ചാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ലീഗില്‍ നിലയുറപ്പിച്ചത്. രണ്ട് ജയവുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്താണുള്ളത്. രണ്ട് മല്‍സരങ്ങളില്‍ ഒരു ജയവും ഒരു പരാജയവുമായി ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്താണ്.
ആദ്യമല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിനും രണ്ടാം മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിനുമാണ് ആര്‍ആര്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ചുറി നേടിയ ജോസ് ബട്‌ലര്‍ ഫോം തുടര്‍ന്നാല്‍ ബാംഗ്ലൂരിന് ഇന്ന് രക്ഷയുണ്ടാവില്ല. ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെല്ലാം ഇന്നും രാജസ്ഥാന്‍ നിരയില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ.
പഞ്ചാബ് കിങ്‌സിനോട് 34 റണ്‍സിന്റെ പരാജയമാണ് ആര്‍സിബി ആദ്യ മല്‍സരത്തില്‍ നേരിട്ടത്. രണ്ടാം മല്‍സരത്തില്‍ കെകെആറിനെ മൂന്ന് വിക്കറ്റിന് ആര്‍സിബി പരാജയപ്പെടുത്തിയിരുന്നു. ആര്‍സിബി വിജയം തുടര്‍ന്ന് സഞ്ജുവിന്റെ ടീമിന്റെ കുതിപ്പ് അവസാനിപ്പിക്കുമോ എന്ന് കണ്ടറിയാം.