ഐപിഎല്‍; യാദവ്(37 പന്തില്‍ 68 റണ്‍സ്) മുംബൈയെ കരകയറ്റി; ആര്‍സിബിക്ക് ലക്ഷ്യം 152 റണ്‍സ്

ആര്‍സിബിയ്ക്കായി ഹസരന്‍ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Update: 2022-04-09 16:09 GMT


മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകയറ്റി സൂര്യകുമാര്‍ യാദവ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ്് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. 37 പന്തില്‍ 68 റണ്‍സുമായി പുറത്താവാതെ നിന്ന സൂര്യകുമാറിന്റെ ഇന്നിങ്‌സില്‍ പിറന്നത് ആറ് സിക്‌സും അഞ്ച് ഫോറുമാണ്. തുടക്കം മുതലെ ആര്‍സിബി ബൗളര്‍മാര്‍ മുംബൈക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. 79 റണ്‍സെടുക്കുന്നതിനിടെ മുംബൈക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇഷാന്‍ കിഷനും രോഹിത്ത് ശര്‍മ്മയും 26 വീതം റണ്‍സെടുത്ത് പുറത്തായി. ബ്രിവ്‌സ്(8), തിലക് വര്‍മ്മ(0), പൊള്ളാര്‍ഡ്(0), രമണ്‍ദീപ് സിങ് (6) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ആര്‍സിബിയ്ക്കായി ഹസരന്‍ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.




Tags:    

Similar News