ഐപിഎല്‍; ഗെയ്ക്ക്‌വാദും(99) കോണ്‍വെയും കസറി; സിഎസ്‌കെയ്ക്ക് കൂറ്റന്‍ സ്‌കോര്‍

57 പന്തിലാണ് ഋതുരാജ് 99 റണ്‍സെടുത്ത് പുറത്തായത്. നടരാജനാണ് താരത്തെ പുറത്താക്കിയത്.

Update: 2022-05-01 15:56 GMT


പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ ക്യാപ്റ്റന്‍ ധോണിക്ക് കീഴിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഎസ്‌കെയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. സീസണില്‍ ആദ്യമായി തകര്‍പ്പന്‍ ഫോമിലേക്ക് വന്ന ഋതുരാജ് ഗെയ്ക്ക്‌വാദ് 99 റണ്‍സെടുത്തും കോണ്‍വെ 85 റണ്‍സെടുത്തുമാണ് ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്.


57 പന്തിലാണ് ഋതുരാജ് 99 റണ്‍സെടുത്ത് പുറത്തായത്. നടരാജനാണ് താരത്തെ പുറത്താക്കിയത്. 55 പന്തിലാണ് കോണ്‍വെ 85 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്.നടരാജന്‍ എസ്ആര്‍എച്ചിനായി രണ്ട് വിക്കറ്റെടുത്തു. ഹൈദരാബാദിന്റെ സൂപ്പര്‍ താരം ഉമ്രാന്‍ മാലിഖിന് ഇന്ന് ഒരു വിക്കറ്റ് നേടാനായില്ല. താരം നാലോവറില്‍ 48 റണ്‍സാണ് വിട്ടുകൊടുത്തത്.




Tags:    

Similar News