ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ തോല്‍വി സണ്‍റൈസേഴ്‌സിന്റെ വക

നേരത്തെ ഗുജറാത്തിനായി ഹാര്‍ദ്ദിക് പാണ്ഡെ (50), അഭിനവ് മനോഹര്‍ (35) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.

Update: 2022-04-11 19:11 GMT


മുംബൈ: ഐപിഎല്ലില്‍ അപരാജിത കുതിപ്പ് നടത്തിയ പുതിയ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഗുജറാത്ത് കുതിപ്പിന് തടയിട്ടത്. എട്ട് വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് നേടിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍(57), അഭിഷേക് ശര്‍മ്മ (42), നിക്കോളസ് പൂരന്‍ (34) എന്നിവരാണ് എസ്ആര്‍എച്ചിന് സൂപ്പര്‍ ജയം നല്‍കിയത്. 163 റണ്‍സിന്റെ ലക്ഷ്യം ഹൈദരാബാദ് നേടിയത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്ത് ശേഷിക്കെയാണ്.


നേരത്തെ ഗുജറാത്തിനായി ഹാര്‍ദ്ദിക് പാണ്ഡെ (50), അഭിനവ് മനോഹര്‍ (35) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 162 റണ്‍സ് നേടിയത്.




Tags:    

Similar News